അനുബന്ധ വാര്‍ത്തകള്‍
- രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം; പരമ്പര നേടി
- ജമ്മു കശ്മീരിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്ക്
- ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ പോയി തിരിച്ചു വരാന്‍ വൈകിയ ദേഷ്യത്തില്‍ യുവാവ് ലിംഗം മുറിച്ചു മാറ്റി
- തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം
- തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുമായി മകനെ എക്സൈസ് പിടികൂടിയതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു
ഇ-വാഹന നിര്‍മാണ കമ്പനികള്‍ക്ക് കെഎസ്ആര്‍ടിസി സ്ഥലവും കെട്ടിടവും വര്‍ക്ക്ഷോപ്പും നല്‍കുമെന്ന് ഗതാഗത മന്ത്രി
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനും അസംബിള്‍ ചെയ്യാനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികള്‍ക്കായി കെ.എസ്.ആര്‍.ടി.സി സ്ഥലവും കെട്ടിടവും വര്‍ക്ക്ഷോപ്പും നല്‍കാന്‍ തയ്യാറാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്തര്‍ദേശീയ കോണ്‍ഫറന്‍സും എക്സ്പോയും ആയ 'ഇവോള്‍വി' ന്റെ സമാപന സമ്മേളനത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഇവിടെ സംരംഭം തുടങ്ങാന്‍ സ്ഥലം, കെട്ടിടം എന്നിവ അന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല. കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലവും കെട്ടിടങ്ങളും വര്‍ക്ക്ഷോപ്പും അനുവദിച്ചു നല്‍കാന്‍ തയ്യാറാണ്, മന്ത്രി വ്യക്തമാക്കി.