1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുമായി മകനെ എക്‌സൈസ് പിടികൂടിയതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

Trivandrum
തിരുവനന്തപുരത്ത് മരാക മയക്കുമരുന്നുമായി മകനെ എക്‌സൈസ് പിടികൂടിയതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റ് (55) ആണ് മരിച്ചത്. തിരുവനന്തപുരം എക്‌സൈസ് കഴിഞ്ഞ ദിവസമാണ് ഇവരുടെ മകന്‍ ഷൈനോ ക്ലമന്റിനെ നാല് ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
 
ഇയാള്‍ സ്ഥിരം ലഹരി കച്ചവടക്കാരനാണെന്നാണ് എക്‌സൈസ് പറയുന്നത്. ഇക്കാര്യം അറിഞ്ഞപ്പോള്‍ മനംനൊന്താണ് ഗ്രേസി ആത്മഹത്യ ചെയ്തത്. തൂങ്ങിയ നിലയില്‍ രാവിലെ കണ്ടെത്തുകയായിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം