1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം

Trivandrum
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്്ക്ക് ദാരുണാന്ത്യം. കാക്കാമൂല സ്വദേശി ലില്ലിയാണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഇവരുടെ ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് വച്ച് തന്നെ ലില്ലി മരിക്കുകയായിരുന്നു. അമിത വേഗത്തില്‍ എത്തിയ ബസ് സ്‌കൂട്ടറിനെ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പാപ്പനംകോട് ഡിപ്പോയിലെ ബസ്സാണ് ഇടിച്ചത്. രവീന്ദ്രന്‍ റിട്ടയേര്‍ഡ് ഗ്രേഡ് എസ്‌ഐ ആണ്.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുമായി മകനെ എക്‌സൈസ് പിടികൂടിയതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു