അനുബന്ധ വാര്‍ത്തകള്‍
- കോടിയേരി മരിച്ച ശേഷം തിരിഞ്ഞുനോക്കിയില്ല, കേരളത്തിലെ ഒരു പിബി അംഗം വിളിച്ചാൽ ഫോൺ പോലുമെടുക്കില്ല:വിനോദിനി ബാലകൃഷ്ണൻ
- വൈദ്യുതി കമ്പിയില്‍ മുളന്തോട്ടി സുരക്ഷിതമല്ല! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- ആറ് കോടി കടക്കും പൊതുകടമെന്ന് സതീശൻ പറഞ്ഞത് നുണ; പൊളിച്ചത് ധവളപത്രം
- മലപ്പുറത്ത് നിർത്തിയിട്ടിരിക്കുന്ന ലോറിയിൽ കാർ ഇടിച്ചു കയറി അപകടം; മൂന്ന് പേർ മരിച്ചു
- 'ആരും ഒന്നും അറിയരുത്'; സർക്കാർ ഉത്തരവുകൾ പൊതുജനത്തിനു ലഭിക്കുന്ന വെബ്സൈറ്റ് അപ്രത്യക്ഷം
മഴ യാത്രകളുമായി കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം; ബുക്കിംഗ് ആരംഭിച്ചു
മണ്‍സൂണ്‍ ആരംഭിച്ചതോടെ പ്രകൃതിഭംഗിയും വെള്ളച്ചാട്ടങ്ങളും ആസ്വദിക്കാന്‍ അവസരമൊരുക്കി കെ.എസ്.ആര്.ടി.സി ജില്ലാ ബജറ്റ് ടൂറിസം സെല്‍ ജൂണ്‍ മാസത്തെ മണ്‍സൂണ്‍ കലണ്ടര്‍ പുറത്തിറക്കി. മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയാണ് യാത്രാ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവ തീര്‍ത്ഥാടന യാത്രയാണ് ഈ മാസത്തെ പ്രധാന ആകര്‍ഷണം.
ജൂണ്‍ 4, 7, 11, 15, 17, 18 തീയതികളില്‍ പുറപ്പെടുന്ന മൂന്ന് ദിവസം നീളുന്ന കൊട്ടിയൂര്‍ യാത്രയ്ക്ക് താമസവും യാത്രാനിരക്കും ഉള്‍പ്പെടെ 3000 രൂപയാണ് ചാര്‍ജ്. ജൂണ്‍ 6-ന് ഇല്ലിക്കല്‍ കല്ല് ഇലവീഴാപൂഞ്ചിറ യാത്രയും (820 രൂപ), റോസ്മല യാത്രയും (520 രൂപ) ഉണ്ടായിരിക്കും. ജൂണ്‍ 7-ന് കുറ്റാലം ഉള്‍പ്പെടുന്ന അംബാസമുദ്രം യാത്രയും മീന്മുട്ടി വെള്ളച്ചാട്ടവും കല്ലാറും സന്ദര്‍ശിക്കുന്ന പൊന്മുടി യാത്രയും (650 രൂപ) ചാര്‍ട്ട് ചെയ്തിട്ടുണ്ട്. ജൂണ്‍ 21-നും പൊ•ുടിയിലേക്ക് യാത്രയുണ്ടാകും.
തിരുവനന്തപുരം ഡബിള്‍ ഡക്കര്‍ ബസ്സിലെ സിറ്റി റൈഡും കന്യാകുമാരി സൂര്യോദയവും തൃപ്പരപ്പ് വെള്ളച്ചാട്ടവും ഉള്‍പ്പെടുത്തിയുള്ള കന്യാകുമാരി യാത്ര ജൂണ്‍ 11-ന് നടക്കും; നിരക്ക് 1150 രൂപ. ജൂണ്‍ 13-ന് മൂന്നാര്‍ കാന്തല്ലൂര്‍ യാത്രയും (2380 രൂപ) ഇല്ലിക്കല്‍ കല്ല് യാത്രയും (820 രൂപ) ഉണ്ട്. കുട്ടനാടന്‍ ഭംഗിയും വേമ്പനാടന്‍ രുചികളും ഹൗസ് ബോട്ട് താമസവും ഭക്ഷണവും ഉള്‍പ്പെടെ അനുഭവവേദ്യമാക്കുന്ന കുമരകം ബോട്ട് യാത്ര ജൂണ്‍ 14-നാണ്; നിരക്ക് 1780 രൂപ.
മഴക്കാലത്തെ പച്ചപ്പും കാനനഭംഗിയും വന്യമൃഗങ്ങളെ നേരില്‍ കാണാനുള്ള അവസരവുമൊരുക്കുന്ന ഗവി അടവി പരുന്തുംപാറ യാത്രകള്‍ ജൂണ്‍ 15, 23, 29 തീയതികളില്‍ നടക്കും. ഇതിനുപുറമേ ജൂണ്‍ 19-ന് ഊട്ടി യാത്രയും, ജൂണ്‍ 20-ന് വാഗമണ്‍, പൂവാര്‍ ബോട്ടിംഗ് യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. ജൂണ്‍ 25-ന് കൊല്ലത്തുനിന്ന് ആരംഭിക്കുന്ന കൊടൈക്കനാല്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 2050 രൂപയാണ് നിരക്ക്. യാത്രകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും: 9747969768, 9995554409.