1. വാര്‍ത്താലോകം
  2. »
  3. വാര്‍ത്ത
  4. »
  5. കേരള വാര്‍ത്ത
  6. kseb

സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വരും

കെ‌എസ്‌ഇബി
വൈദ്യുതി ക്ഷമം മൂലം സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്.

ഇടമണ്‍, കൊച്ചി, മൈസൂര്‍, അരീക്കോട് വൈദ്യുതി ലൈനുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പുറത്ത് നിന്ന് വൈദ്യുതി എത്തിക്കാന്‍ സംസ്ഥാനത്തിന് കഴിയാത്തതാണ് നിയന്ത്രണം കോണ്ടുവരാന്‍ കാരണം. വടക്കന്‍ ജില്ലകളില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് തുടരുകയാണ്.

കര്‍ണാടകത്തില്‍ നിന്ന് വൈദ്യുതി എത്തിക്കുന്ന കടക്കൊല്ലകണിയാംപറ്റ 220 കെവി ലൈന്‍ ഇടിമിന്നലേറ്റ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. പകലും രാത്രിയും നിയന്ത്രണമുണ്ടാകും.
About Writer
VISHNU.NL