1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KPCC President K Sudhakaran

കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറാന്‍ തയ്യാര്‍; കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് സുധാകരന്‍ കത്തയച്ചു

KPCC President K Sudhakaran
വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെ കെപിസിസി അധ്യക്ഷസ്ഥാനത്തു നിന്ന് മാറാന്‍ സന്നദ്ധത അറിയിച്ച് കെ.സുധാകരന്‍. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനു സുധാകരന്‍ കത്തയച്ചതായാണ് സൂചന. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥാനം ഒഴിയാന്‍ തയ്യാറാകുന്നതെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നതെന്ന് വിവരമുണ്ട്. 
 
കെപിസിസിയും പ്രതിപക്ഷവും ഒന്നിച്ചുപോകുന്നില്ലെന്ന് സുധാകരന്‍ കത്തില്‍ പറഞ്ഞിരിക്കുന്നു. പ്രതിപക്ഷ നേതാവില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല. ഇനിയും കെപിസിസി അധ്യക്ഷനായി തുടരാന്‍ താല്‍പര്യമില്ലെന്നാണ് സുധാകരന്റെ നിലപാട്. കത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. 
 
അടുത്ത ലേഖനം
മത്സരിക്കാന്‍ ആളില്ല; ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു