1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Bineesh Kodiyeri Cricket Kerala

മത്സരിക്കാന്‍ ആളില്ല; ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Bineesh Kodiyeri
മത്സരിക്കാന്‍ ആളില്ലാതെ തന്നെ ബിനീഷ് കോടിയേരി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരില്‍ നിന്നുള്ള ജനറല്‍ ബോഡി അംഗമെന്ന നിലയിലാണ് ബിനീഷ് കോടിയേരി നേതൃത്വത്തിലേക്ക് എത്തുന്നത്. കെസിഎ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായിരുന്നു ഇന്നലെ. സമയ പരിധി കഴിഞ്ഞിട്ടും ആരും മത്സരരംഗത്ത് വരാതിരുന്നതോടെയാണ് ബിനീഷ് കോടിയേരി തെരഞ്ഞെടുക്കപ്പെട്ടത്. 
 
അതേസമയം കെസിഎ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയേഷ് ജോര്‍ജ് തിരിച്ചെത്തി. തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായ വിനോദ് എസ് കുമാറാണ് അസോസിയേഷന്റെ പുതിയ സെക്രട്ടറി. ശ്രീജിത്ത് വി.നായര്‍ക്ക് പകരമാണ് വിനോദ് എസ് കുമാര്‍ എത്തുന്നത്.
അടുത്ത ലേഖനം
ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് ആരോഗ്യ വകുപ്പില്‍ ജോലി നല്‍കാന്‍ ഉത്തരവ്