1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ernakulam local News

പ്രകൃതിവിരുദ്ധ പീഡനത്തിന് 49 കാരനെ അറസ്റ്റ് ചെയ്തു

Harassment
എറണാകുളം : പതിനഞ്ചുവയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി സെന്റ് ജോൺ പാട്ടം തെറാത്ത് വീട്ടിൽ വിൻസെന്റ് ആണ് പോലീസ് പിടിയിലായത്.

ഫോർട്ട് കൊച്ചി ബീച്ചിൽ വച്ച് പരിചയപ്പെട്ട ബാലനെ ഇയാൾ മിനി കോളനിയിലുള്ള തന്റെ വാടക വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്. രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

ഫോർട്ട് കൊച്ചി ഇൻസ്‌പെക്ടർ ആർ.രാജേഷ്, എസ്.ഐ കെ.ആർ.രൂപേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
തെക്കന്‍ തമിഴ്‌നാടിനു മുകളിലായി ചക്രവാതച്ചുഴി; വരുന്ന ഏഴുദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത