1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

ബസിൽ വച്ച് യുവതിയെ അപമാനിച്ച മധ്യവയസ്‌കൻ പിടിയിൽ

Insult
തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ യുവതിയെ അപമാനിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് ആനാട് കല്ലിയോട് തീർത്ഥങ്കര കുന്നുംപുറത്ത് റോഡരികത്തു വീട്ടിൽ ഗോപാലകൃഷ്ണ പിള്ളയുടെ മകൻ അനിൽ കുമാർ എന്ന 43 കാരനാണ് പോലീസ് പിടിയിലായത്. ഇയാൾ കഴിഞ്ഞ ദിവസം സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിലിരുന്ന യുവതിയോടാണ് അപമര്യാദയായി പെരുമാറിയത്.  

യുവതിയുടെ പരാതിയെ തുടർന്ന് നെടുമങ്ങാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് എസ്.ഐ ശ്രീലാൽ ചന്ദ്രശേഖറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത