1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Kozhikode
കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. കോഴിക്കോട്-കണ്ണൂര്‍, കോഴിക്കോട്-തൊട്ടില്‍പ്പാലം എന്നീ റൂട്ടുകളില്‍ ഓടുന്ന ബസുകളാണ് പണിമുടക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിയത്.
 
തൊട്ടില്‍പാലം റൂട്ടില്‍ ഓടുന്ന ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയുടെ പരാതിയിന്മേലാണ് നടപടി സ്വീകരിച്ചത്. കൂടാതെ തൃശൂര്‍ കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിയുടെ പരാതിയിലും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അടുത്ത ലേഖനം
തമിഴ്‌നാട്ടില്‍ നിന്നുള്ള 37 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു