1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

സഹപ്രവര്‍ത്തകയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍

Palakkad
സഹപ്രവര്‍ത്തകയുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ചാലക്കുടി ഫോറസ്റ്റ് ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ സൂപ്രണ്ടിന് സസ്പെന്‍ഷന്‍. ഡിവിഷന്‍ ഓഫീസിലെ വനിതാ സീനിയര്‍ ഹോബി ഹരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതിക്കാരിയായ ജീവനക്കാരിയെ ശാരീരികമായി അധിക്ഷേപിച്ചുവെന്നും പറയുന്നു.
 
വനിതാ ജീവനക്കാരും സൂപ്രണ്ടും തമ്മില്‍ നാളുകളായി സ്വര്‍ച്ചേര്‍ച്ചയില്‍ അല്ലായിരുന്നു. അന്വേഷണത്തില്‍ പരാതിയില്‍ വാസ്തവമുണ്ടെന്ന് തെളിഞ്ഞതോടെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്