അനുബന്ധ വാര്‍ത്തകള്‍
- സിദ്ധിഖ് കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും
- അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി
- കുന്നംകുളത്ത് ഓട വൃത്തിയാക്കുന്നതിനിടെ ലഭിച്ചത് 4 കിലോ കഞ്ചാവ്
- കിടന്നിട്ട് ഉറക്കം വരാതെ ചായ കുടിക്കാന്‍ പോയി; തൃശ്ശൂരില്‍ മാതാവിന്റെ മരണാനന്തര ചടങ്ങിന് ന്യൂയോര്‍ക്കില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
- തൃശ്ശൂര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്
കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതന്‍ ആത്മഹത്യ ചെയ്തു; ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍
കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതന്‍ ആത്മഹത്യ ചെയ്തു. സംഭവത്തില്‍ ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍ ഉണ്ടായി. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. എലത്തൂരിനും വെസ്റ്റ് ഹില്ലിനും ഇടയില്‍ പുത്തൂര്‍ ക്ഷേത്രത്തിനു സമീപമാണ് അജ്ഞാതന്‍ ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ട്രെയിനിന്റെ മുന്വശത്തിടിച്ച് ഇയാള്‍ തെറിച്ചു പോവുകയായിരുന്നു.
കൊച്ചുവേളി യാര്‍ഡിലെത്തിച്ച് ട്രെയിനിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്തു. ഇന്നത്തെ സര്‍വീസിന് ഇത് ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.