അനുബന്ധ വാര്‍ത്തകള്‍
- ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഇന്ന് രാത്രി പരക്കെ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കുക
- അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍
- നാളെ സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെടുപ്പ്
- കെ-ഫോണ്‍ അടുത്ത മാസം യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
വീണ്ടും ജീവനെടുത്ത് കൊലയാളി ആന; അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ ആള്‍ മരിച്ചു
കൊലയാളി ആന അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കമ്പം സ്വദേശി മരിച്ചു. കമ്പം ടൗണില്‍ വെച്ചാണ് പാല്‍രാജിന് അരിക്കൊമ്പന്റെ ആക്രമണമേറ്റത്. ശനിയാഴ്ചയായിരുന്നു സംഭവം.
ആന തട്ടിയിട്ട് വീണ ഇദ്ദേഹത്തിനു തലയ്ക്കും വയറിനും പരുക്കേറ്റിരുന്നു. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം.
അതേസമയം ഷണ്‍മുഖ നദീ ഡാമിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. തമിഴ്‌നാട് വനംവകുപ്പ് ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് നീക്കം.