1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

പേപ്പട്ടി ശല്യം;36 പേര്‍ക്ക് കടിയേറ്റു

Kozhikode
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ വിവിധ ഭാഗങ്ങളില്‍ പേപ്പട്ടി ശല്യം രൂക്ഷം. ഇതുവരെ 36 പേര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. കൊമ്മേരി, പൊറ്റമ്മല്‍, മാങ്കാവ് എന്നിവിടങ്ങളിലാണ് പേപ്പട്ടി ആക്രമണം ഉണ്ടായത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. എന്നാല്‍ പേപ്പട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് കേര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. അതോടൊപ്പം തന്നെ തെരുവുനായ ശല്യം സംബന്ധിച്ച് നിരവധി പരാതികളും കോര്‍പ്പറേഷനില്‍ ലഭിക്കുന്നുണ്ട്. 
അടുത്ത ലേഖനം
കീവ് വളഞ്ഞ് റഷ്യ: യുക്രെയ്‌ൻ ആയുധം വെച്ച് കീഴടങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് റഷ്യ