അഭിറാം മനോഹർ|
Last Modified വെള്ളി, 25 ഫെബ്രുവരി 2022 (18:12 IST)
അന്താരാഷ്ട്ര സമൂഹത്തിന്റെ വിലക്കുകൾ മറികടന്ന്
റഷ്യ യുക്രെയ്‌നിനെ ആക്രമിച്ച സംഭവത്തിൽ പ്രസ്‌താവനയുമായി താലിബാൻ. റഷ്യൻ നടപടിക്കെതിരെ ലോകരാജ്യങ്ങൾ മുന്നോട്ട് വന്ന സാഹചര്യത്തിലാണ്
താലിബാൻ പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
നിരപരാധികളായ സിവിലിയന്‍മാരെ കൊന്നൊടുക്കുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച താലിബാന്‍ യുക്രൈനില്‍ കഴിയുന്ന അഫ്ഗാന്‍ പൗരന്‍മാരുടെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ കൈക്കാള്ളണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.താലിബാന്‍ വിദേശകാര്യ വക്താവ് അബ്ദുല്‍ ഖഹാര്‍ ബാല്‍ഖിയാണ് ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് പ്രസ്‌താവനയിൽ താലിബാൻ ആവശ്യപ്പെട്ടു. അക്രമണങ്ങൾ ഉണ്ടാകുവാനിടയുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതില്‍നിന്ന് ഇരു രാജ്യങ്ങളും വിട്ടുനില്‍ക്കണമെന്നും താലിബാന്‍ ആവശ്യപ്പെട്ടു.