സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 25 ഫെബ്രുവരി 2022 (18:11 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഐ ലവ് യു എന്ന് പറയുന്നത് പോക്‌സോ കുറ്റമല്ല. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ഒരു തവണ ഐ ലവ് യു എന്ന് പറയുന്നത് പോക്‌സോ കുറ്റമല്ലെന്നാണ് കോടതി അറിയിച്ചത്. ഗ്രേറ്റര്‍ മുംബൈയിലെ പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജി കല്‍പന പാടീലിന്റെതാണ് വിധി. 17 കാരിയായ പെണ്‍കുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ 23 കാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്. എന്നാല്‍ ഒന്നില്‍ കൂടുതല്‍ തവണ പറഞ്ഞാല്‍ നിങ്ങള്‍ പോക്‌സോ കേസില്‍ അകത്താകുമെന്നും കോടതി വ്യക്തമാക്കി.