അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ ജൂണ്‍ 29 ന് ബലി പെരുന്നാള്‍
- ആശുപത്രി കിടക്കയില്‍ 11 ദിവസം, 90 ശതമാനത്തോളം അസുഖം ഭേദമായെന്ന് രചന നാരായണന്‍കുട്ടി
- ഇന്ന് വായനാദിനം: അറിയേണ്ട പ്രധാന വസ്തുതകള്‍ ഇവയാണ്
- വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രം; പിണറായിയില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍
- പനിപ്പേടിയിൽ കേരളം, മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത്, മുപ്പത്തിനായിരത്തിലേറെ പേർ
കോട്ടയത്ത് പനിയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ എട്ടുമാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം
കോട്ടയത്ത് പനിയെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയ എട്ടുമാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം മണര്‍കാട് സ്വദേശി ജോഷ് എബി എന്ന കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം എത്തി. ഡോസ് കൂടിയ മരുന്ന് നല്‍കുകയും കുഞ്ഞിനെ കൃത്യമായി നിരീക്ഷിക്കാതിരിക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ആരോഗ്യമന്ത്രിക്ക് പരാതി നല്കി. മെയ് 11നാണ് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിന്റെ ഭാഗമായ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനി കുറയാത്തതുകൊണ്ട് തീവ്രതകൂടിയ ഇഞ്ചക്ഷന് നല്‍കുകയായിരുന്നു. പിന്നീട് കുഞ്ഞിന് ശ്വാസം മുട്ടല്‍ ഉണ്ടായതായി ബന്ധുക്കള്‍ അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാരെത്തിയത്.