1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kottayam couple swapping case husband dead

പങ്കാളിയെ പങ്കുവെക്കല്‍ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു

kottayam couple swapping
പങ്കാളിയെ പങ്കുവെക്കല്‍ കേസിലെ പ്രതി ഷിനോ മാത്യു മരിച്ചു. പരാതിക്കാരിയായ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതി കൂടിയാണ് ഇയാള്‍. കൊലപാതക ശേഷം മാത്യു മാരകവിഷം കഴിച്ച് ആശുപത്രിയിലായി. ആരോഗ്യസ്ഥിതിയില്‍ മാറ്റം വന്നാല്‍ ഉടന്‍ ചോദ്യം ചെയ്യാനായിരിക്കുകയായിരുന്നു പോലീസ്.
 
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഷിനോവിനെ കാണാനില്ലായിരുന്നു. വിഷം കഴിച്ച നിലയില്‍ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പിന്നീട് ഇയാളെ കണ്ടെത്തിയത്.പോളോണിയ എന്ന വിഷം കഴിച്ചതായാണ് പോലീസിന് ഷിനോ മൊഴി നല്‍കിയിട്ടുണ്ട്.
 
ഇതൊരു രാസവസ്തു ആണെന്ന് പോലീസ് കണ്ടെത്തി. വ്യക്തികള്‍ക്ക് നേരിട്ട് വാങ്ങാന്‍ കഴിയില്ല. ഓണ്‍ലൈന്‍ വഴിയാണ് താന്‍ ഇത് വാങ്ങിയത് ഷിനോ പറഞ്ഞിരുന്നു.
 
 
 
 
 
 
അടുത്ത ലേഖനം
അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം