അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് പോലുള്ള രോഗങ്ങള്‍ ബാധിച്ചാല്‍ എന്താണ് കഴിക്കേണ്ടത്
- സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചു
- തിരുവന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ നേഴ്സിനു നേരേ പീഡനശ്രമം
- സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
- അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാന്‍ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കി
മുക്കുപണ്ടത്തില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍
മുക്കുപണ്ടത്തില്‍ നിന്നുള്ള അലര്‍ജിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ആറ്റിങ്ങള്‍ പിരപ്പന്‍കോട്ടുകോണം സ്വദേശി മീനാക്ഷി ആണ് മരിച്ചത്. പ്ലസ്ടു വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിക്ക് 18 വയസായിരുന്നു. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
മുക്കുപണ്ടം ധരിച്ചതുമൂലമുണ്ടായ അലര്‍ജിയെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകുംവഴി ദേഹാസ്വാസ്ഥ്യം ഉണ്ടായി മരണപ്പെടുകയായിരുന്നു.