1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam all set to gain terminal status

ചെന്നൈ- കോട്ടയം വന്ദേഭാരതിനായി സതേണ്‍ റെയില്‍വെ, ടെര്‍മിനല്‍ സ്‌റ്റേഷനാകുമോ കോട്ടയം?

vandebharath
ചെന്നൈ - കോട്ടയം റൂട്ടില്‍ പുതിയ വന്ദേഭാരത് ട്രെയ്ന്‍ ശുപാര്‍ശ ചെയ്ത് സതേണ്‍ റെയില്‍വേ. ചെന്നൈയിലേക്ക് കോട്ടയത്ത് നിന്ന് ട്രെയിന്‍ സര്‍വീസ് തുടങ്ങിയാല്‍ കോട്ടയം ടെര്‍മിനല്‍ സ്‌റ്റേഷനാകുന്നതില്‍ വലിയ ചുവടുവെപ്പായി മാറും. നിലവില്‍ കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന ഒരേ ഒരു എക്‌സ്പ്രസ് ട്രെയിന്‍ മാത്രമാണുള്ളത്.
 
പാതയിരട്ടിപ്പിക്കലും പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കൂട്ടലും കഴിഞ്ഞെങ്കിലും കോട്ടയത്തെ ഇതുവരെയും ടെര്‍മിനല്‍ സ്‌റ്റേഷനാക്കി മാറ്റിയിട്ടില്ല. വന്ദേ ഭാരത് അനുവദിക്കുകയാണെങ്കില്‍ ടെര്‍മിനല്‍ സ്‌റ്റേഷനായി കോട്ടയം മാറുവാന്‍ സാധ്യതയേറും.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍