1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kottayam local News

ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കളരി ചികിത്സകന്‍ അറസ്റ്റില്‍

Kottayam
കളരി ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയത്ത് കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്‌ക്കെത്തിയ വീട്ടമ്മയെയാണ് കളരി ചികിത്സകന്‍ പീഡിപ്പിച്ചത്. കോട്ടയം കറുകച്ചാല്‍ തൈപ്പറമ്പ് കിഴക്കേമുറിയില്‍ വീട്ടില്‍ ഹരികുമാറാണ് പിടിയിലായത്. 
 
വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഹരികുമാറിനെ കോടതി റിമാന്‍ഡ് ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വർക്ക്‌ഷോപ്പിൽ നിന്ന് കാർ മോഷ്ടിച്ച പ്രതി പോലീസ് പിടിയിൽ