അനുബന്ധ വാര്‍ത്തകള്‍
- പുനലൂരില്‍ ദേശിയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായികതാരം മരിച്ചു
- എന്തുകൊണ്ടാണ് ആമാശയ കാന്‍സര്‍ രോഗികളുടെ എണ്ണം ഇന്ത്യയില്‍ കൂടുന്നത്
- മാനസികമായി ഒരുപാട് തകര്‍ന്നുപോയി, ഡിവോഴ്സ് സംഭവിക്കുന്നത് പ്രതീക്ഷിക്കാത്ത സമയത്ത്, നടന് ഭഗത് പറയുന്നു
- തലയില്‍ എണ്ണതേയ്ക്കുന്നത് താരന് പരിഹാരമാണോ
- 'മാളികപ്പുറം 2' വരും, തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, സിനിമയെക്കുറിച്ച് അഭിലാഷ് പിള്ള
തിരുവനന്തപുരത്ത് ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍
തിരുവനന്തപുരത്ത് ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. തിരുവനന്തപുരം കുളത്തൂര്‍ ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളിലാണ് ചത്ത കോഴികളെ വില്‍ക്കാനുള്ള ശ്രമം നടന്നത്. സ്റ്റാളില്‍ വില്‍പ്പനയ്ക്കായി രാവിലെ ചുള്ളിമാനൂരിലെ ഫാമില്‍ നിന്നെത്തിച്ച കോഴികളില്‍ പലതും ചത്തിരുന്നു. ഈ കോഴികളെയാണ് കച്ചവടക്കാര്‍ വില്‍ക്കാന്‍ ശ്രമിച്ചത്.
ഇത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇടപെട്ട് കച്ചവടം തടയുകയും പോലീസിലും നഗരസഭാ അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭാ ഉദ്യേഗസ്ഥരെത്തി പരിശോധന നടത്തുകയും ചത്ത കോഴികളെ കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിനെതിരെ നടപടി എടുക്കുകയും കോഴികളെ കൊണ്ടുവന്ന വാഹനം പിടിച്ചെടുക്കുകയും ചെയ്തു.