1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Koodathayi serial murder Jolly case

ജോളിക്ക് 11 കാമുകന്മാർ, 3 മൊബൈൽ ഫോൺ; അന്തം‌വിട്ട് നാട്ടുകാർ

ജോണി
കൂടത്തായി കൊലപാതക പരമ്പരയിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിലെ മുഖ്യ പ്രതി ജോളിയെ കുറിച്ച് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. ജോളിക്ക് സാമ്പത്തികമായി സഹായിക്കാൻ നിരവധി ആളുകളുണ്ടെന്നാണ് സൂചന. 
 
ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നെന്ന വിവരമാണ് ഒടുവില്‍ പുറത്തെത്തുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു ഇവരെന്നാണ് വിവരം. സാമ്പത്തികമായ ഇടപാടുകളെല്ലാം ജോളി ഇവരുമായിട്ടായിരുന്നു ചർച്ച ചെയ്തിരുന്നതെന്നാണ് സൂചന.
 
സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് വിവരം. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു. ജോളിക്ക് മൂന്ന് മൊബൈൽ ഫോൺ ഉണ്ടെന്നാണ് റിപ്പോർട്ട്. ഷാജുവും ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. 
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
മദ്യപിച്ചിരുന്നില്ല, ബഷീറിനെ ഇടിച്ച വാഹനം ഓടിച്ചത് വഫ; ശ്രീറാം വെങ്കിട്ടരാമൻ