ചിപ്പി പീലിപ്പോസ്|
Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (13:04 IST)
കൂടത്തായി കൂട്ടക്കൊലക്കേസില്‍ അറസ്റ്റിലായ ജോളി ജോസഫിനെ രക്ഷിക്കാന്‍ അഡ്വ. ആളൂര്‍ എത്തിയേക്കും. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നുവെന്ന് ആളൂർ വ്യക്തമാക്കി.
അതുകൊണ്ട് തന്നെ അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ തന്നോട് പറഞ്ഞതെന്ന് ആളൂര്‍ വ്യക്തമാക്കി.
പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ പറഞ്ഞിരിക്കുന്നത്. ഇന്ന് കസ്റ്റഡിയില്‍ വിടുന്നതു കൊണ്ട് അതിനുള്ള സാദ്ധ്യത കാണുന്നില്ല. ക്യത്യം ചെയ്ത സമയത്തുള്ള ജോളിയുടെ മാനസികാവസ്ഥയും കണക്കിലെടുക്കും. കുട്ടിക്കാലം മുതല്‍ ജോളി കടന്നുപോയ എല്ലാ കാര്യങ്ങളും അന്വേഷിച്ചാല്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ എന്നും ആളൂർ പറഞ്ഞു.
അതേസമയം, ജോളിക്കായി നിയമസഹായങ്ങൾ ഒന്നും ചെയ്യില്ലെന്നും പണം നൽകില്ലെന്നും ജോളിയുടെ സഹോദരൻ വ്യക്തമാക്കിയിരുന്നു.