നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ജോളി; ആ തെളിവ് കൂടി നിരത്തിയതോടെ പിടിച്ചു നിൽക്കാനാകാതെ കീഴടങ്ങൽ, കുറ്റസമ്മതം

കൂടത്തായി കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് മുഖ്യപ്രതി ജോളി ജോസഫ് സമ്മതിച്ചത് നാലാമത്തെ തവണ നടത്തിയ ചോദ്യം ചെയ്യലിൽ.

അഭിരാമി ഡെന്നീസ്| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (14:11 IST)
കൂടത്തായി കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ താനാണെന്ന് മുഖ്യപ്രതി ജോളി ജോസഫ് സമ്മതിച്ചത് നാലാമത്തെ തവണ നടത്തിയ ചോദ്യം ചെയ്യലിൽ. മൂന്നാമത്തെ തവണ കേസന്വേഷണം നടത്തുന്ന എസ്‌പി കെ ജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ, ഭർത്താവ് റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കു വിധേയമാകാൻ സമ്മതമാണോ എന്ന് എസ്‌പി ചോദിച്ചപ്പോൾ സമ്മതമാണെന്ന് ജോളി മറുപടി നൽകി.

ഉടൻ പൊലീസുകാർ ഒരു പേനയും കടലാസും എടുത്ത് നൽകി. അപേക്ഷ എങ്ങനെ എഴുതണമെന്ന് പറഞ്ഞുകൊടുത്തു. എന്നാൽ അപേക്ഷ എഴുതി പകുതിയായപ്പോൾ ജോളി പേന നിലത്തുവച്ച് തല കുമ്പിട്ടിരുന്നു. ഷാജുവിനോട് ചോദിക്കാതെ അപേക്ഷ തരാൻ പറ്റില്ലെന്നായിരുന്നു മറുപടി. എന്നാൽ ചോദിക്കാൻ ആവശ്യപ്പെട്ടപ്പോൾ ജോളി ഫോണിൽ വിളിച്ചത് മറ്റൊരാളെയാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു.

കൂടത്തായി കൂട്ടമരണങ്ങളുമായി ബന്ധപ്പെട്ട് രണ്ടരമാസം നീണ്ട അന്വേഷണത്തിൽ ജോളിയെ നാലുതവണയാണ് ചോദ്യം ചെയ്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :