സൈക്കോ നായികയായി പാർവതി, അന്വേഷിക്കാൻ പൃഥ്വിരാജ്; കൂടത്തായി സിനിമയാകുമ്പോൾ

ചിപ്പി പീലിപ്പോസ്| Last Updated: ബുധന്‍, 9 ഒക്‌ടോബര്‍ 2019 (14:48 IST)
ത്രില്ലർ സിനിമകളെ പോലും വെല്ലുന്ന സംഭവകഥയാണ് കൂടത്തായിൽ നിന്നും പുറത്തുവരുന്നത്.
ഇതു സംബന്ധിച്ച ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവം. കൂടത്തായി കേസ് സിനിമയാകുമെന്നും നായകനാകുമെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പലരും സ്വന്തം ഭാവനയിൽ പലരും ഇത് സിനിമയാക്കുകയാണ്. അത്തരത്തില്‍ അഹല്യ ഉണ്ണികൃഷ്ണന്‍ എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അഹല്യയുടെ കുറിപ്പ്:

കേരളത്തിലുള്ള എല്ലാവരുടെയും കണ്ണ് ഇപ്പോഴൊരു പ്രമാദമായ കേസിലായത് കൊണ്ട് ഇപ്പോഴുള്ള സ്‌നേഹികള്‍ ഒറ്റക്കും കൂട്ടമായും അല്ലാതെയും അത് സിനിമയായാല്‍ എങ്ങനെ എന്നാവും ചിന്തിച്ചിട്ടുണ്ടാവുക താഴെ ഞാന്‍ എഴുതി വെച്ചിരിക്കുന്നത് പോലെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം.

ഈ സിനിമയില്‍ പ്രധാന സൈക്കോ നായികയായി പാര്‍വതിയും , നായികയുടെ ഇപ്പോഴത്തെ മാന്യനായ (സൈക്കോ) ഭര്‍ത്താവായി ഫഹദ് ഫാസിലും മുന്‍ ഭര്‍ത്താവായി ടൊവിനോ തോമസും നായികയുടെ ആദ്യ ഭര്‍ത്താവിന്റെ അനിയന്‍ ആയി ആന്റണി വര്‍ഗീസും സഹോദരി ആയി നിമിഷ സജയനും , പിന്നെ നായികയുടെ അമ്മായിയപ്പനായി സിദ്ധിഖ് ഇക്കയും അമ്മായി അമ്മയായി ഉര്‍വശിയും നായികയുടെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ ആയി ഗ്രേസിനെയും, അന്വേഷണ ഉദ്യോഗസ്ഥന്‍ പൃഥ്വിരാജും.

ടീമില്‍ പൃഥ്വിരാജിനെ സഹായിക്കാനായി വരുന്ന പൊലീസ് ഉദ്യോഗസ്ഥരായി ജയസൂര്യ, ഉണ്ണിമുകുന്ദന്‍, നരേന്‍ , ഡിജിപി ആയി രഞ്ജി പണിക്കര്‍ , പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി സലിം കുമാറും പ്രതിഭാഗത്തില്‍ മുരളി ഗോപിയും. ചാനലില്‍ വാര്‍ത്ത അവതാരകനായി സാബുമോനും അയല്‍വാസിയും പ്രധാന സാക്ഷിയുമായി ചെമ്പന്‍ വിനോദും സ്വര്‍ണ പണിക്കാരനായി ഇന്ദ്രന്‍സേട്ടനും.

കാസറ്റ് ചെയ്ത് ഒരു ത്രില്ലര്‍ സബ്ജക്ട് മലയാളത്തില്‍ ലിജോ ജോസ് പല്ലിശ്ശേരി എടുത്താല്‍, പ്രശാന്ത് പിള്ളയുടെ കിടിലം സ്‌കോറും രംഗനാഥ് രവിയുടെ സൗണ്ട് മിക്‌സിങ്ങും .പടം കിടുക്കും. പടത്തിന്റെ പേര് – ആട്ടും സൂപ്പ്

വാല്‍കഷ്ണം : ഇതെല്ലാം സ്വപ്നദര്‍ശനത്തില്‍ കാണുന്ന ഗിരീഷേട്ടന്‍: ഈ പെണ്‍കൊച്ച് എന്നെ കൊണ്ട് സ്‌പോര്‍ട്‌സ് ഷൂ മേടിപ്പിച്ചേ അടങ്ങൂ..ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :