പത്തനംതിട്ട|
ശ്രീനു എസ്|
Last Updated:
തിങ്കള്‍, 25 മെയ് 2020 (20:28 IST)
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓട്ടോറിക്ഷ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വീണാ ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ
പത്തനംതിട്ട നഗരത്തിലെ എല്ലാ ഓട്ടോറിക്ഷകള്‍ക്കുള്ളിലും ഫൈബര്‍ ഷീല്‍ഡുകള്‍ ഘടിപ്പിക്കും.
ഡ്രൈവറുടെ സീറ്റിനും യാത്രക്കാരുടെ സീറ്റിനും ഇടയിലാണു ഷീല്‍ഡ് പിടിപ്പിക്കുന്നത്.
ഇതുവഴി ഡ്രൈവറും യാത്രക്കാരും തമ്മില്‍ ഉണ്ടായേക്കാവുന്ന സമ്പര്‍ക്കം ഒഴിവാക്കാന്‍ സാധിക്കും. കൊച്ചി എയര്‍പോര്‍ട്ട് ടാക്‌സികളില്‍ സമാനമായ രീതിയിലുള്ള ഷീല്‍ഡാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതുശ്രദ്ധയില്‍പ്പെട്ട വീണാ ജോര്‍ജ് എംഎല്‍എ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കുവേണ്ടി സമാനമായ സുരക്ഷാ ഷീല്‍ഡ് ചിലവ് കുറഞ്ഞ രീതിയില്‍ തയ്യാറാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട്
ആവശ്യപ്പെടുകയായിരുന്നു.