1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kollam news

ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ യുവതിയെ ഹൈദരാബാദിൽ കണ്ടെത്തി

ആത്മഹത്യ
ശാസ്‌താംകോട്ട: ഭാര്യയെ കാണാനില്ലെന്ന വിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തോട് അനുബന്ധിച്ചു നടത്തിയ അന്വേഷണത്തിൽ യുവതിയായ ഭാര്യയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കുന്നത്തൂർ കിഴക്ക് ഗുരു നിവാസിൽ അരുൺ ഡി.രാജനാണ് ഭാര്യ ലിറ്റി രാജനെ (21) കാണാതായതിനെ തുടർന്ന് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ലിറ്റിയെയാണ് ഇപ്പോൾ പോലീസ് ഹൈദരാബാദിൽ കണ്ടെത്തിയത്.

2019 ഓഗസ്റ് ആറാം തീയതിയാണ് ഇവരുടെ പ്രണയ വിവാഹം കഴിഞ്ഞത്. ഭർത്താവ് അരുൺ ഗുജറാത്തിലെ ഒരു ടയർ കമ്പനിയിൽ ജോലിയും ചെയ്തു തുടങ്ങി. ഇതിനിടെ ലിറ്റി കുണ്ടറയിലെ ഒരു സ്ഥാപനത്തിൽ നഴ്‌സിംഗ് പഠനവും തുടങ്ങി. അരുണിനൊപ്പം ഗുജറാതിലായിരുന്ന ലിറ്റി സർട്ടിഫിക്കറ്റ് വാങ്ങണം എന്ന് പറഞ്ഞു നാട്ടിലെത്തി.

എന്നാൽ ഇവരെ ഓഗസ്റ്റ് പതിനാറിന് കാണാതായി. ഞാൻ പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും എഴുതിയ ഒരു കാതും കണ്ടെത്തിയിരുന്നു. തുടർന്ന് അരുണിനെ ഗുജറാത്തിലെ താമസ സ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഇവർ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ വീണതും ബന്ധം ഉപേക്ഷിച്ചു ലിറ്റി നാട്ടിലേക്ക് മടങ്ങി എന്നുമുള്ള വിവരം പിന്നീടാണ് അറിഞ്ഞത്.

ലിറ്റിയെ കാണാതായപ്പോൾ ഇവരുടെ ഫോൺ കോളുകൾ പരിശോധിച്ചാണ് ഹൈദരാബാദിലുണ്ടെന്ന് കണ്ടെത്തിയത്. അവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇവർ ജോലി ചെയ്യുകയാണ്. തുടർന്ന് പോലീസ് നിർദ്ദേശം അനുസരിച്ച ഇവർ നാട്ടിലെ പോലീസ് സ്റ്റേഷനിലെത്തി. പിന്നീട് കോടതിയിൽ ഹാജരാക്കി. തന്റെ മാതാവിനൊപ്പം പോവുകയാണെന്ന് പറഞ്ഞ ലിറ്റിയെ കോടതി അനുമതി നൽകി. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ പട്ടികയിൽ താലിബാന്റെ മുല്ല ബരാദറും