സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 16 സെപ്‌റ്റംബര്‍ 2021 (08:13 IST)
ആശാവര്‍ക്കറോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് താക്കീത് ചെയ്തതിനെ തുടര്‍ന്ന് യുവാവ് തൂങ്ങി മരിച്ചു. പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തിലെ എഎം രമേശ്(40) ആണ് തൂങ്ങി മരിച്ചത്. നേരത്തേ ഇയാളുടെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിക്കുകയും രമേശ് ക്വാറന്റൈനിലുമായിരുന്നു.
ഇതിനെ തുടര്‍ന്ന് സ്ഥലത്തെ ആശാവര്‍ക്കറുമായി തര്‍ക്കമായി. ആശാവര്‍ക്കറുടെ പരാതിയിലാണ് പൊലീസ് രമേശിനെ താക്കീത് ചെയ്തത്.