1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam in dowry related complaints

സ്ത്രീധനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതി കൊല്ലം ജില്ലയില്‍ നിന്ന്

Kollam
സ്ത്രീധനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പരാതി കൊല്ലം ജില്ലയില്‍ നിന്ന്. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്നവരുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതേസമയം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വധുവരന്മാര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് ഗാര്‍ഹിക പീഡനം കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് വനിതാ കമ്മീഷന്‍ നിരീക്ഷിച്ചു. ഇന്നലെ നടന്ന അദാലത്തില്‍ 100 പരാതികള്‍ ലഭിച്ചു.
 
അടുത്ത ലേഖനം
സൂര്യയെ കാണാതായത് ആലത്തൂരില്‍ നിന്ന്, കണ്ടെത്തിയത് മുംബൈയില്‍; ഫെയ്സ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്തത് നിര്‍ണായകമായി, വിദഗ്ധമായി വല വിരിച്ച് സൈബര്‍ സംഘം