1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malayalee Women killed in US

മുകള്‍നിലയിലെ താമസക്കാരന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിങ് തുളച്ച് ശരീരത്തിലേക്ക്; അമേരിക്കയില്‍ മലയാളി യുവതിക്ക് ദാരുണാന്ത്യം

Murder
അമേരിക്കയിലെ മോണ്ട് ഗോമറിയില്‍ മലയാളി യുവതി വെടിയേറ്റു മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് മരിച്ചത്. വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന മറിയം സൂസന്‍ മാത്യുവിന്റെ ശരീരത്തില്‍ പതിക്കുകയായിരുന്നു. പൊലീസ് അധികാരികളില്‍ നിന്ന് മൃതദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയില്‍ പൊതുദര്‍ശനത്തിനും സംസ്‌കാര ശുശ്രൂഷകള്‍ക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങള്‍ നടത്തിവരുന്നു.
 
തിരുവല്ല നോര്‍ത്ത് നിരണം ഇടപ്പള്ളി പറമ്പില്‍ വീട്ടില്‍ ബോബന്‍ മാത്യൂവിന്റെയും ബിന്‍സിയുടെയും മകളാണ് സൂസന്‍ മാത്യു. ബിമല്‍, ബേസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.
 
 
 
അടുത്ത ലേഖനം
ഒമിക്രോണ്‍: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകനയോഗം; തിയേറ്റര്‍ വിഷയവും ചര്‍ച്ചയാകും