ലോകത്ത് വിവാഹമോചനങ്ങള്‍ ഏറ്റവും കുറവ് ഇന്ത്യയില്‍; വിവാഹിതര്‍ക്കിടയിലെ ആത്മഹത്യയിലും ഇന്ത്യ ഒന്നാമത്

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 4 ഡിസം‌ബര്‍ 2021 (12:19 IST)
ലോകത്ത് വിവാഹമോചനങ്ങള്‍ ഏറ്റവും കുറവ് ഇന്ത്യയിലെന്ന് ഐക്യരാഷ്ട്രസഭ വേള്‍ഡ് വിമെന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ അര്‍ത്ഥം വിവാഹിതരെല്ലം ഇന്ത്യയില്‍ സുഖമായി ഇരിക്കുന്നുവെന്നല്ല. നാഷണല്‍ ക്രൈം റിപ്പോര്‍ട്ട്‌സ് ബ്യൂറോ കഴിഞ്ഞ മാസം പുറത്തിറക്കിയ കണക്ക് പറയുന്നത് നാലുവര്‍ഷത്തിനിടെ രാജ്യത്ത് വിവാഹപ്രശ്‌നങ്ങള്‍ മൂലം 37,591 പേരാണ് ചെയ്തതെന്നാണ്. ഇത്തരത്തില്‍ ദിവസവും 20ലേറെ ആത്മഹത്യകള്‍ രാജ്യത്ത് നടക്കുന്നു.

ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതലും സ്ത്രീകളാണ്. 21,570 സ്ത്രീകള്‍ ആത്മഹത്യ ചെയ്തപ്പോള്‍ 16,021 പുരുഷന്മാരാണ് ആത്മഹത്യ ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :