പരസ്യ ബോർഡുകളിൽ നിന്ന് അപ്രത്യക്ഷനായി വിഎസ്; ഇത്തവണ പിണറായിയും, കോടിയേരിയും മാത്രം

വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംസ്ഥാന കമ്മറ്റി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമേയുള്ളൂ.

Last Modified ബുധന്‍, 27 മാര്‍ച്ച് 2019 (17:11 IST)
കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന്റെ താരപ്രചാരകനായിരുന്നു വിഎസ്. പരസ്യ ബോര്‍ഡുകളിലും സ്ഥാനാര്‍ത്ഥി പോസ്റ്ററുകളിലും വിഎസ് നിറഞ്ഞു നിന്നിരുന്നെങ്കില്‍ ഇത്തവണ വിഎസിന് ഇടം നേടാനായില്ല.

വര്‍ഗീയത വീഴും വികസനം വാഴും എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം സംസ്ഥാന കമ്മറ്റി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാത്രമേയുള്ളൂ. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്ന മുദ്രാവാക്യം ഉയര്‍ത്തി തെരഞ്ഞെടുപ്പിന് വേണ്ടി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളിലും സ്ഥാനാര്‍ത്ഥികളുടെ പോസ്റ്ററുകളിലും വിഎസ് ആയിരുന്നു താരം.

ആ തെരഞ്ഞെടുപ്പ് കഴിഞ്ഞ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാകരത്തിലേറി മൂന്ന് വര്‍ഷം കഴിയുമ്പോഴാണ് വിഎസ് പ്രചരണ ബോര്‍ഡുകളില്‍ നിന്ന് അപ്രത്യക്ഷനായത്. വിഎസ് തരംഗം ഉണ്ടായ 2006 മുതലാണ് നേതാവിന്റെ പടം വെച്ച് പ്രചരണം സിപിഐഎം ആരംഭിക്കുന്നത്. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ എല്ലാം വിഎസ് തന്നെയായിരുന്നു താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :