1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക്‍സഭാ തെരഞ്ഞെടുപ്പ് 2019 മുഖാമുഖം
  4. Ommen Chandy challenges Pinarayi Vijayan

അങ്ങനെ പ്രഖ്യാപിക്കാൻ പിണറായിക്ക് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി

കണ്ണൂരില്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പൊതു പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം.

Ommen Chandy
ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തലായിരിക്കുമെന്ന് പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനു  ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ തന്നോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കുമെന്ന് താന്‍ പറഞ്ഞിരുന്നു. അങ്ങനെ പറയാന്‍ പിണറായിക്കോ കോടിയേരിക്കോ ധൈര്യമുണ്ടോ എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി ചോദിച്ചത്.
 
ദേശീയതലത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്നും അത് ഇവിടുത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും അറിയുന്ന കാര്യമാണെന്നും പക്ഷേ കോടിയേരി ബാലകൃഷ്ണന് മാത്രം അറിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് ബി.ജെ.പി സഖ്യമുണ്ടെന്ന് പറഞ്ഞുനടക്കുന്നത് അതുകൊണ്ടാണെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. 
 
കണ്ണൂരില്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പൊതു പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി.
 
അടുത്ത ലേഖനം
ഇനി ആകാശത്തിലൂടെ ബൈക്കിൽ ചെത്താം, പറക്കും ബൈക്കുകൾ വിപണിയിലെത്തിക്കാൻ ജാപ്പനിസ് കമ്പനി !