1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Flat Rape Case Martin Joseph Arrest

ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസ്: പൊലീസിന് മുന്നില്‍ ഒരു കുലുക്കവുമില്ലാതെ പ്രതി, കൂളായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു

Flat Rape
കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിയായ 27 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ കൂടുതല്‍ അന്വേഷണം. മാര്‍ട്ടിന്റെ വരുമാന സ്രോതസ് പൊലീസ് അന്വേഷിക്കും. മറ്റൊരു യുവതി കൂടി മാര്‍ട്ടിന്‍ ജോസഫിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശിയായ മാര്‍ട്ടിന്‍ ജോസഫിനെ (26) സാഹസികമായാണ് പൊലീസ് ഇന്നലെ പിടികൂടിയത്. തൃശൂര്‍ മുണ്ടൂര്‍ കിരാലൂര്‍ അയ്യംകുന്നത്തെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ ഫ്‌ളാറ്റില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. പൊലീസ് എത്തിയപ്പോള്‍ പരിസരത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറി. സ്ഥലത്തെത്തിയ മുന്നൂറോളം പേരുടെ സഹായത്തോടെ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തിയാണ് പ്രത്യേക അന്വേഷണ സംഘം മാര്‍ട്ടിനെ പിടികൂടിയത്. മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്ന് പേരെ ഇന്നലെ രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 
 
അറസ്റ്റിന് ശേഷം ഒരു കൂസലുമില്ലാതെയാണ് മാര്‍ട്ടിന്‍ ജോസഫിനെ കാണപ്പെട്ടത്. പൊലീസ് ചോദിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം തലയാട്ടി മറുപടി നല്‍കുകയായിരുന്നു. വളരെ കൂളായി ഫോട്ടോയ്ക്ക് പോസ് ചെയ്യാനും പ്രതി ശ്രമിച്ചിരുന്നു. സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ കൈ കൊണ്ടും മുഖം കൊണ്ടും പലതരം ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുന്നുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ഹാജരാക്കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 91,702 പേര്‍ക്ക്; 3,403 മരണം