മുഖംമൂടി സംഘം വയനാട്ടില്‍ രണ്ടുപേരെ കുത്തിക്കൊന്നു

ശ്രീനു എസ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (08:17 IST)
മുഖംമൂടി സംഘം വയനാട്ടില്‍ രണ്ടുപേരെ കുത്തിക്കൊന്നു. വയനാട്ടിലെ പനമരം നെല്ലിയമ്പത്താണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു മുഖം മൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വൃദ്ധദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയത്. കവാടം പത്മലയത്തില്‍ റിട്ട. അധ്യാപകനായ കേശവന്‍ നായരും ഭാര്യ പത്മാവതിയുമാണ് മരിച്ചത്.

കേശവന്‍ നായര്‍ സംഭവസ്ഥലത്തുവച്ചും പത്മാവതി ആശുപത്രിയില്‍ വച്ചുമാണ് മരണപ്പെട്ടത്. സംഭവത്തിനു പിന്നില്‍ മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :