സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

ശ്രീനു എസ്| Last Modified വെള്ളി, 11 ജൂണ്‍ 2021 (08:34 IST)
സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മൂലമാണ് മഴ ഉണ്ടാകുന്നത്. ഇതോടെ 12,13,14 തിയതികളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തൃശൂരും തിരുവനന്തപുരവും പാലക്കാടും ഒഴിച്ച് മറ്റുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

മറ്റന്നാള്‍ തിരുവനന്തപുരം ഒഴിച്ച് മറ്റു 13 ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 14ന് അഞ്ചുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അന്നേദിവസം ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :