1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi Accident News

മൂരുകാവില്‍ കനാലില്‍ കുളിക്കാനിറങ്ങിയ പത്തുവയസുകാരന്‍ മുങ്ങിമരിച്ചു

Kochi
മൂരുകാവില്‍ കനാലില്‍ കുളിക്കാനിറങ്ങിയ പത്തുവയസുകാരന്‍ മുങ്ങിമരിച്ചു. രായമംഗലം പോളേക്കുടി സ്‌ദേശി അശ്വിന്‍(10) ആണ് മരിച്ചത്. ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐയായ പിഎസ് വേണുഗോപാലിന്റെയും അധ്യാപിക അജിതയുടെയും മകനാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിക്കാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ഉടന്‍ നാട്ടുകാര്‍ കുട്ടിയെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
മലയാറ്റൂരില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ ഇളമ്പകപ്പള്ളി ചെട്ടിയാക്കുടി ജോമോന്‍ ആണ് മരിച്ചത്. 26വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെ മലയാറ്റൂര്‍ ആറാട്ട് കടവിലായിരുന്നു അപകടം സംഭവിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും മഴയ്ക്ക് സാധ്യത