അനുബന്ധ വാര്‍ത്തകള്‍
- കെവിന്റെ കൊലപാതകം; പൊലീസിന്റെ ഒത്തുകളി പുറത്ത്, അക്രമികൾക്ക് വിവരങ്ങൾ നൽകിയത് പൊലീസ് പട്രോൾ സംഘം
- ‘ആരോ ഒരാൾ ഇരയ്ക്കും വേട്ടക്കാരനും ഒപ്പം സഞ്ചരിക്കുന്നു’- കെവിൻ വധത്തിൽ കോടതി
- കാറിൽ വെച്ച് കെവിനെ പൊതിരെ തല്ലി, കണ്ടുപേടിച്ചു: ടിറ്റോയുടെ വെളിപ്പെടുത്തൽ
- കെവിൻ വധം: രണ്ടുപേർ കൂടി പിടിയിൽ, ഒരാൾ കോടതിയിൽ കീഴടങ്ങി
- കെവിൻ വധം; തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച എല്ലാ കാറുകളും കണ്ടെത്തി, കെവിനെ കയറ്റിയ കാർ കഴുകി വൃത്തിയാക്കിയ നിലയിൽ
കെവിൻ വധം: മൂന്ന് പേർ കൂടി പിടിയിൽ
കെവിന്റെ കൊലപാതകം; മൂന്ന് പേർ കൂടി പിടിയിൽ
കോട്ടയത്ത് പ്രണയവിവാഹത്തെ തുടർന്ന് ഭാര്യാവീട്ടുകാർ കൊലപ്പെടുത്തിയ കെവിന്റെ മരണത്തിൽ മൂന്ന് പേർ കൂടി പിടിയിൽ. അഭിഭാഷകനോടൊപ്പം ഏറ്റുമാനൂർ കോടതിയിൽ കീഴടങ്ങാനെത്തിയ നലൂർ ചാലുപറമ്പിൽ വീട്ടിൽ നിഷാദ് (24), മരുതമൺ ഷിബിൻ (27) എന്നിവരും പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമും (24) ആണ് പിടിയിലായത്.
ഏറ്റുമാനൂരിൽ അഭിഭാഷകനോടൊപ്പം കോടതിയിൽ കീഴടങ്ങാനെത്തിയ നിഷാദും ഷിബിനും മജിസ്‌ട്രേറ്റ് മുറിയിൽ ഇല്ലാത്തതിനാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. പൊലീസിന്റെ നടപടിക്കെതിരെ അഭിഭാഷകൻ പരാതി നൽകിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ കാറുകളിലൊന്നിന്റെ ഉടമയും ഡ്രൈവറുമായിരുന്ന ടിറ്റു ജെറോം കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകിയിരുന്നെങ്കിലും കോടതി നിരസിച്ചതോടെ പൊലീസ് പിടികൂടുകയായിരുന്നു. കേസിൽ ഇതുവരെ ഒൻപതു പേർ പിടിയിലായി. ബാക്കി അഞ്ചു പേരെ തിരയുന്നു. പ്രതികൾ സഞ്ചരിച്ച 2 വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.