അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഴ
- ഒരു ഇടവേളയ്ക്ക് ശേഷം നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ, 5 ജില്ലകളിൽ യെല്ലോ അലർട്ട്
- Kerala Weather: ചക്രവാതചുഴി, സംസ്ഥാനത്ത് വീണ്ടും മഴ; ഈ ജില്ലകളില്‍ മുന്നറിയിപ്പ്
- Kerala Weather: 'ദേ വീണ്ടും മഴ വരുന്നേ'; നാളെ ആറിടത്ത് യെല്ലോ അലര്‍ട്ട്
- Kerala Rain: ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ, ശക്തമാവുക തെക്കൻ കേരളത്തിൽ
Kerala Weather: ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്
കാലവര്‍ഷം രാജസ്ഥാന്, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ നിന്ന് പിന്‍വാങ്ങി
Kerala Weather: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴ സജീവം. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 21 വരെ തെക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത. കേരള തീരത്ത് മത്സ്യബന്ധനത്തിനു വിലക്കില്ല.
പടിഞ്ഞാറന്‍ പസഫിക്കില്‍ വരും ദിവസങ്ങളില്‍ രൂപപ്പെടുന്ന ചുഴലിക്കാറ്റ് അടുത്ത ആഴ്ച ആദ്യത്തോടെ തെക്കന്‍ ചൈന കടലില്‍ എത്തുന്നതും ആഴ്ച അവസാനത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. കാലവര്‍ഷം രാജസ്ഥാന്, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളില്‍ നിന്ന് പിന്‍വാങ്ങി. കേരളത്തില്‍ നിന്നും കാലവര്‍ഷം ഉടന്‍ പിന്‍വാങ്ങും.