1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather November 18 Update

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്കു സാധ്യത

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യുനമര്‍ദ്ദ സാധ്യത

Kerala Weather, August 12 Weather Alert, Rain Alert Kerala, Heavy Rain Kerala, Kerala Weather in Malayalam, കാലാവസ്ഥ, കേരള കാലാവസ്ഥ, കാലാവസ്ഥ മുന്നറിയിപ്പ്
ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത. മാന്നാര്‍ ഉള്‍ക്കടലിന് മുകളില്‍ ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നു. പൊതുവെ മൂടി കെട്ടിയ അന്തരീക്ഷമായിരിക്കും ഇന്ന്. 
 
വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ ഇടി / മിന്നല്‍ / മഴ സാധ്യത. തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ സാധ്യത. നാളെയോടെ മഴയില്‍ കുറവ് പ്രതീക്ഷിക്കുന്നു. (മലയോര മേഖലയില്‍ ഒറ്റപ്പെട്ട മഴ തുടരും) 
 
നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയ ന്യുനമര്‍ദ്ദ സാധ്യത. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് ശക്തി പ്രാപിച്ചേക്കും. നിലവിലെ സൂചന പ്രകാരം 25 ന് ശേഷം ഒന്ന്, രണ്ട് ദിവസം വീണ്ടും കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യത. 
 
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം