Montha Cyclone: 'മോന്ത' ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കുമോ?

ആന്ധ്രയില്‍ ഇന്നുമുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്

Montha Cyclone Kerala, Cyclone, Rain, heavy Rain, Kerala Weather
രേണുക വേണു| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2025 (10:06 IST)
Montha Cyclone

Montha Cyclone: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'മോന്ത' ചുഴലിക്കാറ്റ് ഒക്ടോബര്‍ 28 നു (നാളെ) കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ആന്ധ്രാപ്രദേശിലെ കകിനാഡ തീരത്തിനു സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുക.

ആന്ധ്രയില്‍ ഇന്നുമുതല്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുമ്പോള്‍ അതീവ ജാഗ്രത പാലിക്കണം. ഒക്ടോബര്‍ 28, 29 ദിവസങ്ങളില്‍ ഒഡിഷയിലും ശക്തമായ മഴയ്ക്കു സാധ്യത.

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, നാഗപട്ടിണം, തിരുവരൂര്‍ എന്നീ ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. തിരുവള്ളൂര്‍, ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം ജില്ലകളിലും മഴ ലഭിക്കും.

കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ മഴ തുടരും. ബംഗാള്‍ ഉള്‍ക്കടലിലെ 'മോന്ത' ചുഴലിക്കാറ്റും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദവും കേരളത്തില്‍ അതിശക്തമായ മഴ പെയ്യിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :