Thiruvananthapuram|
രേണുക വേണു|
Last Modified വ്യാഴം, 4 സെപ്‌റ്റംബര്‍ 2025 (08:10 IST)
Kerala Weather: തിരുവോണത്തിന്റെ തലേദിവസമായ ഇന്ന് (ഉത്രാടം) സംസ്ഥാനത്ത് പരക്കെ മഴ. മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലുമാണ് കൂടുതല്‍ മഴ ലഭിക്കുക. നാലിടത്ത് യെല്ലോ അലര്‍ട്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. അതിനാല്‍ മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്തു മഴ ലഭിക്കാന്‍ കാരണം. ന്യൂനമര്‍ദ്ദത്തിനു ശക്തിപ്രാപിക്കുമെങ്കിലും അതിശക്തമായ മഴയ്ക്കു സാധ്യതയില്ല. മറിച്ച് തിരുവോണ ദിവസമായ നാളെ സംസ്ഥാനത്തു പൊതുവെ ചെറിയ മഴ ലഭിച്ചേക്കും. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.