യമാല്‍ പരിക്കിന്റെ പിടിയിലോ? പരിശീലന സെഷനില്‍ പങ്കെടുത്തില്ല..
ഫിഫ ലോകകപ്പ് 2026 ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ ഒരുങ്ങുന്ന സ്‌പെയിന്‍ ക്യാമ്പില്‍ നിന്നും ആരാധകരെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടന്ന ടീം പരിശീലന സെഷനില്‍ സൂപ്പര്‍ താരമായ ലാമീന്‍ യമാല്‍ പങ്കെടുത്തില്ല. ഇടത് തുടയില്‍ വലിയ രീതിയില്‍ സ്ട്രാപ്പിങ് ചെയ്തിരുന്ന താരം തനിച്ച് പരിശീലിക്കുകയായിരുന്നു.
സെമിഫൈനലില്‍ ഫ്രാന്‍സിനെതിരായ വിജയത്തിന് ശേഷം യമാലിന് ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഫ്രാന്‍സുമായുള്ള മത്സരത്തില്‍ നിര്‍ണായകമായ പെനാല്‍റ്റി നേടിയെടുക്കുന്നതില്‍ യമാല്‍ പ്രധാന പങ്കുവഹിച്ചിരുന്നു. മത്സരത്തില്‍ ഫ്രാന്‍സില്‍ നിന്ന് നല്ല രീതിയിലുള്ള ഫൗളുകള്‍ യമാല്‍ നേരിട്ടിരുന്നു. യമാലിനെ കൂടാതെ റൈറ്റ് ബാക്ക് താരമായ പെഡ്രോ പോറോയും പ്രധാന ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയില്ല. പേശിവലിവിനെ തുടര്‍ന്നാണ് താരം പരിശീലനസെഷന്‍ ഒഴിവാക്കിയത്.
നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ കളിക്കാന്‍ ഇരുതാരങ്ങളും സജ്ജമായിരിക്കുമെന്നാണ് മെഡിക്കല്‍ സംഘം നല്‍കുന്ന സൂചന. താരങ്ങള്‍ക്ക് മതിയായ വിശ്രമം അനുവദിക്കേണ്ടതിന്റെ കൂടി ഭാഗമായാണ് പ്രത്യേകം പരിശീലനം നല്‍കിയതെന്നും കോച്ച് ലൂയിസ് ഡി ലാ ഫ്യൂന്റെ വ്യക്തമാക്കി.
Lamine Yamal, sakatlığı sebebiyle İspanya'nın bugünkü antrenmanına katılmadı. pic.twitter.com/kZJo52mm1E
— Pusholder (@pusholder) July 16, 2026
ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നേരിട്ട ഹാംസ്ട്രിങ് പരിക്കില്‍ നിന്ന് പൂര്‍ണമുക്തി നേടാത്തതിനാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യക്കെതിരായ മത്സരത്തില്‍ മുഴുവന്‍ സമയവും കളിക്കാന്‍ സാധിച്ചിരുന്നില്ല.നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ നേരിടാന്‍ സ്‌പെയിന്‍ ഇറങ്ങുമ്പൊള്‍ സ്‌പെയിന്‍ നിരയിലെ നിര്‍ണായക സാന്നിധ്യമാണ് യമാല്‍.ALSO READ: കളി കൈവിടുമെന്നായപ്പോൾ പൊസിഷൻ മാറിയ മെസി