1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Fifa worldcup 2026 Jude bellingham slaps argentina's valentin barco in heated match

തോറ്റു, കലിപ്പടങ്ങാതെ ബെല്ലിങ്ഹാം: വാലന്റൈന്‍ ബാര്‍ക്കോയുമായി തര്‍ക്കം, മത്സരത്തിന് ശേഷം മൈതാനത്ത് നാടകീയ രംഗങ്ങള്‍!

Valentin barco, Jude bellingham, england vs argentina, fifa worldcup semifinals
ഫിഫ ലോകകപ്പിലെ അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആവേശകരമായ സെമിഫൈനല്‍ പോരാട്ടത്തിന് ശേഷവും മൈതാനത്ത് കളിക്കാര്‍ തമ്മില്‍ കയ്യാങ്കളി. മത്സരത്തിന് ശേഷം ആഘോഷപ്രകടനങ്ങള്‍ നടത്തുകയായിരുന്ന അര്‍ജന്റീന്‍ താരങ്ങള്‍ക്കരികിലായിരുന്നു ബെല്ലിങ്ഹാം. ഈ സമയത്ത് അര്‍ജന്റൈന്‍ യുവതാരമായ വാലന്റൈന്‍ ബാര്‍കോ നടത്തിയ കമന്റാണ് ബെല്ലിങ്ഹാമിനെ ചൊടുപ്പിച്ചത്.
 
നേരത്തെ ഇരുടീമുകളും കൊണ്ടും കൊടുത്തും ആവേശകരമാക്കിയ മത്സരത്തില്‍ 84 മിനിറ്റ് നേരവും മുന്നിട്ട് നിന്ന ശേഷമാണ് അര്‍ജന്റീന വിജയം സ്വന്തമാക്കിയത്. ഇതില്‍ ഇംഗ്ലണ്ട് താരങ്ങള്‍ നിരാശരായിരിക്കെയാണ് ബാര്‍കോ ബെല്ലിങ്ഹാമിനോട് കമന്റ് ചെയ്തത്. മത്സരശേഷം നിരാശനായി ഗ്രൗണ്ടില്‍ നില്‍ക്കുകയായിരുന്നു ബെല്ലിങ്ഹാമിന് ചുറ്റും അര്‍ജന്റീനിയന്‍ താരങ്ങള്‍ ആഹ്‌ളാദപ്രകടനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. ചില അര്‍ജന്റൈന്‍ താരങ്ങള്‍ ബെല്ലിങ്ങ്ഹാമിനെ ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ഇതിനിടെയാണ് ബാര്‍കോയുമായി ബെല്ലിങ്ങ്ഹാം കോര്‍ത്തത്.
 
 പ്രകോപിതനായ ബെല്ലിങ്ങ്ഹാം ബാര്‍കോയുടെ തലയില്‍ തട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മറ്റ് താരങ്ങള്‍ ഉടനെ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. മത്സരശേഷം താന്‍ നിരാശനാണെന്ന് ബെല്ലിങ്ങ്ഹാം തുറന്നുപറയുകയും ചെയ്തു.  അതേസമയം മത്സരത്തില്‍ ഒരു ഗോളിന്റെ ലീഡ് നേടിയതിന് ശേഷം ലോ ബ്ലോക്കുമായി കളിക്കാന്‍ തീരുമാനിച്ച ഇംഗ്ലണ്ട് പരിശീലകന്‍ തോമസ് ടുചേലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ രൂക്ഷമാണ്. മൂന്നാം സ്ഥാനത്തിനായി ശനിയാഴ്ച ഫ്രാന്‍സിനെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്തമത്സരം.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Lionel Messi: ദൈവവും ചെകുത്താനും സ്വർഗവും നരകവും, 'അത്ഭുത മെസി'