1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Jail News

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നും 33 തടവുകാര്‍ക്ക് മോചനം

Kerala
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്നും 33 തടവുകാര്‍ക്ക് മോചനം. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ ആദ്യപട്ടിക ആഭ്യന്തരവകുപ്പാണ് പ്രസിദ്ധീകരിച്ചത്. ശിക്ഷ പൂര്‍ത്തിയാക്കിയിട്ടും പിഴ അടക്കാത്തതിനാല്‍ ജയിലില്‍ തുടരുന്ന ഒരാളും തടവുകാരായ 32 പേരുമാണ് മോചിപ്പിക്കപ്പെടുന്നത്. ഇതില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 17 പേരാണ് മോചിപ്പിക്കപ്പെടുന്നത്. 
 
വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്ന് രണ്ടുപേരും മോചിപ്പിക്കപ്പെടും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആറു പേരും, നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് രണ്ടുപേരും, വിയ്യൂര്‍ വനിതാ ജയിലില്‍ നിന്ന് രണ്ടുപേരും, കണ്ണൂര്‍ വനിതയില്‍ നിന്ന് രണ്ടുപേരും, തിരുവനന്തപുരം വനിതയില്‍ നിന്ന് ഒരാളുമാണ് മോചിപ്പിക്കപ്പെടുന്നത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ട്വിറ്ററിനെ ഏറ്റെടുക്കില്ല, വിഴുങ്ങാനാണ് ലക്ഷ്യം: പുതിയ സോഷ്യൽ മീഡിയ വെബ്സൈറ്റിൻ്റെ സൂചന നൽകി ഇലോൺ മസ്ക്