ചാത്തമംഗലത്ത് റബ്ബര്‍ ഉല്‍പ്പന്നം ഉണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 13 ഓഗസ്റ്റ് 2022 (14:41 IST)
ചാത്തമംഗലത്ത് റബ്ബര്‍ ഉല്‍പ്പന്നം ഉണ്ടാക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങി യുവതി മരിച്ചു. കട്ടങ്ങള്‍ സ്വദേശി ജിഷയാണ് മരിച്ചത്. 38 വയസ്സായിരുന്നു. കമ്പനി മുക്ക് എസ്റ്റേറ്റില്‍ വ്യാഴാഴ്ച 11 മണിക്കാണ് അപകടം ഉണ്ടായത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന യന്ത്രത്തില്‍ ഷാള്‍ കുടുങ്ങുകയായിരുന്നു.

ഇതോടെ ഇവരുടെ കഴുത്ത് മുറിവി. ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളാവുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രി 10 മണിയോടെ മരണപ്പെടുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :