അഭിറാം മനോഹർ|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2022 (21:48 IST)
സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സ്വാതന്ത്ര്യ ലബ്ധിക്ക് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കൾക്ക് ആദരവ് അർപ്പിക്കുന്നതിനും സ്നേഹം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിലും ഓഫീസുകളിലും ക്ലബുകളിലും സ്ഥാപനങ്ങളിലും എല്ലാം പതാക ഉയർത്തി എല്ലാവരും അതിൽ പങ്കു ചേരണമെന്ന് അഭ്യർത്ഥിക്കുന്നതായും ഭരണഘടനയുടെ മൂല്യങ്ങളും രാജ്യത്തിന്റെ അഖണ്ഡതയും നാടിന്റെ പുരോഗതിയും ഉയർത്തിപ്പിടിച്ച് നമുക്കു മുന്നോട്ടു പോകാമെന്നും
മുഖ്യമന്ത്രി പറഞ്ഞു.