1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Harthal News

സംസ്ഥാനത്ത് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പിഎസ്‌സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു

Kerala
സംസ്ഥാനത്ത് തിങ്കളാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പിഎസ്‌സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. 27ന് നിശ്ചയിച്ചിരുന്ന കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകളുടെ പരീക്ഷകളാണ് മാറ്റിവച്ചത്. പിഎസ് സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റിവച്ചു. 
 
കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടാണ് രാജ്യവ്യാപകമായി ഭാരത ബന്ദ് നടക്കുന്നത്. കഴിഞ്ഞദിവസം ഇടുതുമുന്നണി ഹര്‍ത്താലിന് പിന്തുണപ്രഖ്യാപിച്ചിരുന്നു. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളും ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 31,382 പേര്‍ക്ക്; മരണം 318