രേണുക വേണു|
Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (08:23 IST)
ഓണം ബംപറില്‍ മൂവായിരം രൂപയുടെ സമ്മാനം ഷനിലിന് നഷ്ടമായത് മൂന്നക്കത്തിന്റെ വ്യത്യാസത്തില്‍. എങ്കിലും ഷനില്‍ തോറ്റുകൊടുത്തില്ല. ഓണം ബംപര്‍ നറുക്കെടുപ്പ് കഴിഞ്ഞ് വീണ്ടും ടിക്കറ്റെടുത്തു. ആ ടിക്കറ്റിന് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ !
പറവൂര്‍ ചിറ്റാറ്റുകര പൂയപ്പിള്ളി മാട്ടുമ്മല്‍ എം.എസ്.ഷനിലിനാ (36) ണ് കേരള ഭാഗ്യക്കുറിയുടെ ചൊവ്വാഴ്ചത്തെ സ്ത്രീശക്തി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്. ഷനിലിന് കണ്ണൂര്‍ അഴീക്കലില്‍ വലകെട്ട് ജോലിയാണ്. ഒരു മാസം കൂടുമ്പോഴാണ് വീട്ടില്‍ എത്തുക. പണിസ്ഥലത്തിനു സമീപത്തെ കംഫര്‍ട്ട് സ്റ്റേഷനില്‍ പണം വാങ്ങാനിരിക്കുന്നവരില്‍നിന്നു വാങ്ങിയ രണ്ട് ടിക്കറ്റിലൊന്നിനാണ് സമ്മാനമടിച്ചത്. നാട്ടിലെത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഏല്‍പ്പിച്ചു.
സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന സ്വഭാവം ഷനിലിന് ഇല്ല. വല്ലപ്പോഴും മാത്രം ടിക്കറ്റെടുക്കുന്ന ഷനില്‍ ഓണം ബംപറിന്റെ ഒരു ടിക്കറ്റ് മാത്രമാണ് എടുത്തിട്ടുണ്ടായിരുന്നത്. ആ ടിക്കറ്റിനാണ് മൂവായിരം നഷ്ടമായത്.